തിരുവനന്തപുരം: പുഴകളും തോടുകളും സംരക്ഷിക്കുന്നതിന് ജലസ്രോതസുകളുടെ അതിർത്തി നിർണയിച്ച് കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ വകുപ്പിന് കീഴിൽ സർവെ സെൽ രൂപീകരിച്ചെന്ന് റവന്യൂ മന്ത്രി കെ.രാജൻ. അറിയിച്ചു. കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ വകുപ്പിന് പഞ്ചായത്തിന്റെ സഹായങ്ങൾ ലഭ്യമാവും. ലാന്റ് റവന്യുകമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ അദ്ധ്യക്ഷനായി സർവെ സെൽ രൂപീകരിക്കാൻ സർക്കാർ ഉത്തരവിട്ടത്. വൈസ് ചെയർമാനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേയും നിശ്ചയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |