SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.16 AM IST

'ഓൾഡ് പൊളിറ്റിക്കൽ വെഹിക്കിൾ, സോറി പൊല്യൂട്ടഡ് വെഹിക്കിൾ'; സഭയിൽ ചിരിപടർത്തി ധനമന്ത്രിയുടെ നാക്കുപിഴ

nirmala-sitaraman

ന്യൂഡൽഹി: മലിനീകരണമുണ്ടാക്കുന്ന പഴയ സർക്കാർ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി പുതിയത് വാങ്ങാൻ സഹായം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നിരത്തുകളിൽ നിന്ന് മാറ്റുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് മന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങൾ പൊളിക്കാൻ സാമ്പത്തിക സഹായം നൽകുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കൂടാതെ സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങളും ആംബുലൻസുകളും പൊളിച്ച് പുതിയത് വാങ്ങാൻ സാമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു.


വാഹനങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ചെറിയൊരു നാക്കുപിഴയോടെയാണ് ധനമന്ത്രി ആരംഭിച്ചത്. 'ഓൾ പൊല്യൂട്ടിംഗ് വെഹിക്കിൾ' എന്നതിന് പകരം ' ഓൾ പൊളിറ്റിക്കൽ' എന്നായിരുന്നു മന്ത്രി വായിച്ചത്. ഇതോടെ സഭയിൽ ചിരി പടരുകയും ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VEHICLE, UNION BUDGET 2023-24, GOVT VEHICLES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.