കണ്ണൂർ:ശാസ്ത്രം ജന നന്മക്ക് , ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യം ഉയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന പദയാത്ര കണ്ണൂർ ജില്ലയിലെ പര്യടനം പൂർത്തിയായി.
17 കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടിയാണ് കണ്ണൂർ ജില്ലയിൽ സംഘടിപ്പിച്ചത്.ഇന്നലെ കൂത്തുപറമ്പ് ടൗൺ സ്‌ക്വയറിൽ നിന്ന് ആരംഭിച്ച പദയാത്ര വൈകീട്ട് 6 മണിക്ക് ചൊക്ലി ഓറിയന്റൽ സ്‌കൂളിൽ സമാപിച്ചു.
എല്ലാ കേന്ദ്രങ്ങളിലും വലിയ പ്രാദേശിക ഉത്സവങ്ങളായാണ് ജാഥയ്ക്ക് സ്വീകരണം ലഭിച്ചത്. കലാജാഥയും ഷീ ആർക്കെവുംവിൽകലാമേളയും അരങ്ങേറി.കേരളത്തിലെ പ്രമുഖ സാഹിത്യകാരിയും ജെന്റർ പ്രവർത്തകയുമായ ആർ.പാർവ്വതിദേവിയാണ് ഇന്നലെ പദയാത്ര നയിച്ചത്. കൊട്ടയോടിയിൽ നടന്ന സ്വീകരണത്തിൽ മുൻ എം.പി പാട്യം രാജൻ , കെ.പി.പ്രദീപൻ ,എം.വി.സുരേഷ് ബാബു എം.സി രാഘവൻ , കുറ്റിച്ചി പ്രേമൻ , കെ.സുരേന്ദ്രൻ എന്നിവർ ചേർന്ന് സ്വീകരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |