തലശേരി: അനധികൃത ബി.പി.എൽ റേഷൻ കാർഡുകൾ ഉപയോഗിച്ചു വരുന്ന കാർഡുടമകളെ കണ്ടെത്താനുള്ള പരിശോധന നടത്തി. തലശേരി താലൂക്ക് സപ്ലൈ ഓഫിസർ എസ്. മധുസൂദനന്റെ നിർദ്ദേശപ്രകാരം മേലൂർ, പാലയാട് ഭാഗങ്ങളിൽ ഉദ്യോസ്ഥർ പരിശോധന നടത്തിയത്. നാൽപതോളം വീടുകളിലാണ് ഉദ്യോഗസ്ഥർ അസി. താലൂക്ക് സപ്ലൈ ഓഫിസർ വി.കെ.ചന്ദ്രന്റെ നേത്യത്വത്തിൽ പരിശോധന നടത്തിയത്. പതിനാറു കാർഡുകളിൽ ക്രമക്കേടുകൾ കണ്ടെത്തി. ഇവർക്ക് ഉദ്യോഗസ്ഥർ നോട്ടീസ് നൽകി. . പൊതുമാർക്കറ്റിലെ വില അനുസരിച്ച് ഇതുവരെ വാങ്ങിച്ച സാധനങ്ങളുടെ വില ഈടാക്കും. നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. വരും ദിവസങ്ങളിൽ പരിശോധന തുടരും. റേഷനിംഗ് ഇൻസ്‌പെക്ടർമാരായ എം.പി.സുനിൽ കുമാർ, പി.രാജീവൻ, യു.സാബു, ഡി. ഗീതാദേവി, കെ.രജീഷ്, പി.കെ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |