ന്യൂഡൽഹി:റെയിൽവേയ്‌ക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിഹിതവുമായി രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബഡ്ജറ്റ്. 2.40 ലക്ഷം കോടി രൂപയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ റെയിൽവേക്കായി നീക്കിവെച്ചത്.
2013-2014 ൽ അനുവദിച്ച തുകയുടെ ഒമ്പത് മടങ്ങാണിത്. റെയിൽവേയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ഇത്രയും വലിയ തുക അനുവദിച്ചതെന്ന് ധനമന്ത്രി പറഞ്ഞു. 2022 - 23 ബഡ്ജറ്റിൽ റെയിൽവേയുടെ വിഹിതം 1.4 ലക്ഷം കോടിയായിരുന്നു.
റെയിൽ പദ്ധതികൾ പൂർത്തിയാക്കാനും അടിസ്ഥാന സൗകര്യവികസനത്തിനുമാണ് ഇത്തവണ ഊന്നൽ. അതിവേഗ ട്രെയിനുകൾ ഉടൻ പ്രവർത്തനക്ഷമമാക്കും. 2022 ലെ ബഡ്ജറ്റിൽ ഗതി ശക്തി ദേശീയ മാസ്റ്റർ പ്ലാനിന് നൽകിയ മുൻഗണന തുടരും. മൂന്ന് വർഷത്തിനുള്ളിൽ 400 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കും. വന്ദേഭാരത് ട്രെയിനുകൾക്കും വന്ദേഭാരത് 2.0 സ്ലീപ്പർ ക്ലാസ് ട്രെയിനുകൾക്കും കൂടുതൽ തുക നീക്കിവച്ചു. പുതിയ ട്രാക്കുകൾക്കും സെമി ഹൈസ്പീഡ് വന്ദേഭാരത് ട്രെയിനുകൾ വർദ്ധിപ്പിക്കാനും ഹൈഡ്രജൻ ട്രെയിനുകൾക്കും അഹമ്മദാബാദ് - മുംബയ് ബുള്ളറ്റ് ട്രെയിനിനും ഫണ്ട് അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |