ലക്‌നൗ: മഹാവിഷ്‌ണുവിന്റെ അംശമായി കണക്കാക്കുന്ന സാളഗ്രാമ ശിലകൾ അയോദ്ധ്യയിലെത്തി. രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠകളായ ശ്രീരാമന്റെയും സീതയുടെയും വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടിയാണ് നേപ്പാളിലെ കാളിഗണ്ഡകി നദിയിൽ നിന്നും ശിലകൾ എത്തിച്ചിട്ടുള്ളത്.
പുരോഹിതരുടെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ ആഘോഷപൂർവമാണ് സാളഗ്രാമശിലകൾ സ്വീകരിച്ചത്. പ്രത്യേക പൂജകളും ഇതുസംബന്ധിച്ച് നടന്നു. കാളിഗണ്ഡകി നദീതടത്തിൽ സ്ഥിതി ചെയ്യുന്ന മ്യാഗ്‌ഡി, മസ്‌താംഗ് ജില്ലകളിൽ മാത്രമാണ് സാളഗ്രാമങ്ങൾ കാണാൻ കഴിയുക. സമുദ്രനിരപ്പിൽ നിന്ന് 6000 അടി ഉയരത്തിലുള്ള ദാമോദർ കുണ്ഡിൽ നിന്നാണ് അയോദ്ധ്യയിലെത്തിച്ചിട്ടുള്ള സാളഗ്രാമങ്ങൾ ലഭിച്ചത്.
കോടിക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ശിലകളാണിതെന്നാണ് വിവരം. ഒരു കല്ലിന് 30 ടണ്ണും, മറ്റൊന്നിന് 15 ടണ്ണുമാണ് ഭാരം. വമ്പൻ ട്രക്കുകളിലാണ് നേപ്പാളിൽ നിന്നും ഇവ എത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |