മണർകാട് ഭഗവതി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര.
ദുരന്തമുഖം... പടക്കശാല പൊട്ടിത്തെറി ഉണ്ടായ മുണ്ടത്തിക്കോട്ടെ അപകടസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് സി എൻ രാമചന്ദ്രനായർ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലിസ് കമ്മീഷണർ നകുൽ ദേശ്മുഖ് തുടങ്ങിയവർ.ടുപ്പ് നടത്തുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് സി എൻ രാമചന്ദ്രനായർ കളക്ടർ ശിഖ സുരേന്ദ്രൻ,സിറ്റി പൊലിസ് കമ്മീഷണർ നകുൽ ദേശ്മുഖ് തുടങ്ങിയവർ
എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ നാഗമ്പടം ശിവഗിരി തീർത്ഥാടന അനുമതി സ്മാരക പവലിയനിൽ സംഘടിപ്പിച്ച കുട്ടികളുടെ വിനോദ വിജ്ഞാന വ്യക്തിത്വ വികസന കൂട്ടായ്മ മാമ്പഴക്കൂട്ടം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു. ജിനോ ഷാജി,ശ്രീദേവ് കെ.ദാസ്,ഇന്ദിര രാജപ്പൻ,സജീഷ് മണലേൽ,രജീഷ് ശാന്തികൾ,കെ.ശങ്കരൻ,എ.ബി പ്രസാദ് കുമാർ,രാജേന്ദ്ര ബാബു,ലിനീഷ് റ്റി.ആക്കളം,ബിനു മോഹൻ,രാജീവ് കൂരോപ്പട എന്നിവർ സമീപം
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിന് കൊടിയേറിയപ്പോൾ.
ഒടുവിൽ ഓട്ടോ... നിതിൻരാജ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന ഹർത്താലിനെത്തുടർന്ന് കോട്ടയം നാഗമ്പടത്ത് വാഹനം കിട്ടാതെ പെട്ടുപോയ സ്ത്രീകൾക്ക് ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ ഓട്ടോ കിട്ടിയപ്പോൾ.
പെട്ടു പോയി ഭായ്...നിതിൻരാജ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന ഹർത്താലിനെത്തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ അതിഥി തൊഴിലാളികൾ വാഹനം കിട്ടാതെ സാധനങ്ങളുമായി നടന്ന് പോകുന്നു
വഴിയിൽ വലഞ്ഞ്...നിതിൻരാജ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന ഹർത്താലിനെത്തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ യുവാക്കൾ വാഹനം കിട്ടാതെ വഴിയിൽ പെട്ടുപോയപ്പോൾ.
സമരച്ചൂടിൽ... നിതിൻരാജ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ നടന്ന സംസ്ഥാന ഹർത്താലിനെത്തുടർന്ന് കോട്ടയത്ത് വാഹനം തടയാൻ നിൽക്കുന്ന സമരാനുകൂലികൾക്ക് സമീപം നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ കടുത്ത വേനൽചൂടിനെ തുടർന്ന് വെള്ളം കുടിക്കുന്നു.
സന്ധ്യ ചായും നേരം... കുമരകം നാലുപങ്ക് ബോട്ട് ടെർമിനലിൽ അസ്തമയ കാഴ്ച കാണാൻ എത്തിയവർ.
വിളവെടുപ്പിന് മുമ്പേ ...ഒന്നാം വിളയ്ക്കായി നിലമൊരുക്കുന്നതിന് മുന്നോടിയായി കർഷകൻ പാഠശേഖരത്ത് തീയിട്ട് കത്തിക്കുന്നു കര്ഷകന് കൃഷി നഷ്ടവും നെല്ലുവില കൃത്യമായികിട്ടാത്തതുമെല്ലാം സഹിച്ചിട്ടാണങ്കിലും വീണ്ടും കൃഷിക്കാരുങ്ങുകയാണ് കര്ഷകര്. പാലക്കാട് കൊട്ടോക്കാട് ഭാഗത്ത് നിന്നും.