HOME / GALLERY / SPORTS
പറന്ന്... തൃശൂർ ഇൻഡോർ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച ആൾ സ്റ്റെൽ മാർഷൽ ആർട്ട്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
പവർ കിക്ക്‌... കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന അമേച്വർ കിക്ക്‌ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ നിന്ന്
ഭാരം നിസ്സാരം... കോട്ടയത്ത് നടന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 120 കിലോഗ്രാം ജൂനിയർ ആൺകുട്ടികളുടെ ഡെഡ് ലിഫ്റ്റിൽ ഏറ്റവും കൂടുതൽ ഭാരം ഉയർത്തിയ (മുന്നൂറ്റി രണ്ടര കിലോ) തൃശ്ശൂർ സി.എം.എസ് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥി കൂടിയായ വാസുദേവ് മേനോൻ
ഫുൾ പവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 69 കിലോഗ്രാം സബ് ജൂനിയർ പെൺകുട്ടികളുടെ മത്സരത്തിൽ കോഴിക്കോടിന്റെ ദേവിക എമ്മിന്റെ പ്രകടനം
ഹൈപവർ... കോട്ടയത്ത് നടക്കുന്ന സംസ്ഥാന ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 83 കിലോഗ്രാം പുരുഷന്മാരുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ മൃദുൽ എം.ആറിൻ്റെ പ്രകടനം
മണർകാട് സെന്റ് മേരീസ് പള്ളി മൈതാനിയിൽ ഐ.പി.എല്ലിന്റെ പ്രചരണാർത്ഥം ബി.സി.സി.ഐ നടത്തുന്ന ഫാൻ പാർക്കിൽ ഇന്നലെ നടന്ന ക്രിക്കറ്റ് കാണാൻ എത്തിയവർ.
ഐ.ജി.പി സൗത്ത് സോൺ ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ടൂർണമെന്റിൽ ആലപ്പുഴയും കൊച്ചിൻ സിറ്റിയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ കൊച്ചിൻ സിറ്റിയുടെ ബാറ്റർ സഞ്ജു പി.ടി യുടെ വിക്കറ്റിന് ശ്രമിക്കുന്ന ആലപ്പുഴയുടെ കീപ്പർ അൽ അമീൻ. മത്സരത്തിൽ ആലപ്പുഴ എട്ട് വിക്കറ്റിന് വിജയിച്ചു
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ കെവിൻ യോക്കിന്റെ മുന്നേറ്റം
എറണാകുളം കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ പഞ്ചാബ് എഫ്.സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഡാനിഷ് ഫാറൂക്കിന്റെ മുന്നേറ്റം
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണോടൊപ്പമെത്തിയ ഭാര്യ ചാരു ലത തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നിന്നും പുറത്തേക്ക്
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം.
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
ടി -20 ലോക കപ്പ് വിജയത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് തിരുവനന്തപുരം ഡൊമസ്റ്റിക്ക് വിമാത്താവളത്തിൽ നൽകിയ സ്വീകരണം
കേരള വുമൺസ് ലീഗ്... തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച കേരള വുമൺസ് ലീഗ് ഫുട്ബാളിൽ പിഎഫ്സി കേരളയും ഇൻ്റർ കേര എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ പിഎഫ് സി കേരളയുടെ അജ്ജന നകുലൻ ഗോൾകീപ്പറെ മറികടന്ന് ഗോൾ നേടുന്നു.
പെരിങ്ങുളം തണൽ ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരം സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി വടംവലിച്ച് ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്രതാരം മീനാക്ഷി അനൂപ്, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ, ഗോവ ഇൻകം ടാക്സ് അഡീഷണൽ കമ്മിഷണർ ജ്യോതിസ് മോഹൻ എന്നിവർ സമീപം
എറണാകുളം കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ മുംബൈ എഫ്.സിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ്.
പാലക്കാട് ബി.ഇ.എം ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ജില്ലാ ആർച്ചറി ചാമ്പ്യൻഷിപ്പ് മത്സരത്തിൽ നിന്ന്.
നെടുവടി മത്സരത്തിൽ... ജില്ലാ കേരളോത്സവത്തിൻ്റെ ഭാഗമായി തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തെക്കൻ സമ്പ്രദായം നെടുവടി മത്സരത്തിൽ പങ്കെടുക്കുന്ന ചൊവ്വന്നൂർ ബ്ലോക്കിലെ അഞ്ജലി സോമനും പി.എസ് അമേഗയും.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ നിന്ന്
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബോഡി ബിൽഡിംഗ്‌ ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച മിസ്റ്റർ ആൻഡ് മിസ് കോഴിക്കോട് ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പിൽ നിന്ന്.
  TRENDING THIS WEEK
മൂന്നാർ മാട്ടുപ്പെട്ടി ഡാമിലെ ബോട്ട് സവാരി.
കെ.പി.സി.സി ആസ്‌ഥാനത്തെത്തിയ നിയുക്ത എം.എൽ.എ ബിന്ദുകൃഷ്ണയെ സ്വീകരിക്കുന്നതിനിടെ ആലിംഗനം ചെയ്യാൻ ചെറിയാൻ ഫിലിപ്പ് ശ്രമിച്ചപ്പോൾ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ബിന്ദു കൃഷ്ണ.
ചന്ദനപ്പള്ളി സെൻ്റ് ജോർജ് തീർഥാടന കത്തോലിക്കാ ദേവാലയത്തിൽ തിരുനാളിൻ്റെ ഭാഗമായി നടന്ന ചെമ്പെടുപ്പ്.
മക്കൾ സുരക്ഷിതരല്ല... ഹെൽമറ്റും മറ്റുസുരക്ഷാ സംവിധാനങ്ങളുമില്ലാതെ ഇരുചക്രവാഹനത്തിൽ കുട്ടികളുമായി മാതാപിതാക്കളുടെ അപകടയാത്ര. കഴക്കൂട്ടം ചാക്കാ ഫ്ളൈ ഓവറിൽ നിന്നുള്ള കാഴ്ച.
പാലക്കാട് ശേഖരിപുരം ലക്ഷമീനാരായണ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തോടനുബന്ധിച്ച് നടന്ന രഥപ്രയാണം.
വഴിയോരത്ത് വില്പനയ്ക്കായി വച്ചിരിക്കുന്ന ക്യാരറ്റ്. മൂന്നാറിൽ നിന്നുള്ള കാഴ്ച.
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് കേക്ക് മുറിച്ച ശേഷം സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പം കൈ ചേർത്ത് പിടിച്ച് ആഹ്ലാദം പങ്കിടുന്ന ഡോ .ശശി തരൂർ എം.പി,രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,വി .ഡി സതീശൻ,എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി,കൊടിക്കുന്നിൽ സുരേഷ് എം .പി തുടങ്ങിയവർ
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേക്ക് മുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നൽകുന്നു.ഡോ .ശശി തരൂർ എം.പി,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,വി .ഡി സതീശൻ ,കൊടിക്കുന്നിൽ സുരേഷ് എം .പി തുടങ്ങിയവർ സമീപം
സംസ്‌ഥാന തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് മികച്ച വിജയം നേടിയതിനെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി ആസ്‌ഥാനത്ത് സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേക്ക് മുറിച്ച് വി .ഡി സതീശന് നൽകി ആഹ്ലാദം പങ്കിടുന്നു.ഡോ .ശശി തരൂർ എം.പി,രമേശ് ചെന്നിത്തല,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,കൊടിക്കുന്നിൽ സുരേഷ് എം .പി തുടങ്ങിയവർ സമീപം
പടനയിച്ചവൻ നാട് ഭരിക്കട്ടെ എന്ന ഫ്ളക്സുമായി വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് എറണാകുളം നെട്ടൂരിൽ പ്രവർത്തകർ പ്രകടനം നടത്തിയപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com