SignIn
Kerala Kaumudi Online
Saturday, 23 May 2026 10.44 AM IST

ദിയയ്‌ക്കും അശ്വിനും കിടിലൻ വിവാഹ സമ്മാനം നൽകി സഹോദരി ഹൻസിക; വീഡിയോ വെെറൽ

diya-krishna

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്‌ണയുടെയും അശ്വിൻ ഗണേഷിന്റെയും വിവാഹം അൽപം മുൻപാണ് കഴിഞ്ഞത്. തിരുവനന്തപുരം ഒ ബൈ താമരയിൽ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാണ്.

ഇപ്പോഴിതാ ദിയ കൃഷ്ണയുടെ അനിയത്തിയും ഇൻഫ്ലുവൻസറുമായ ഹൻസിക കൃഷ്ണ ഇവർക്ക് നൽകി വിവാഹ സമ്മാനത്തിന്റെ വീഡിയോയാണ് ചർച്ചയാകുന്നത് . ദിയയുടെ ബ്രെെഡൽ ഷവർ ആഘോഷങ്ങൾ നടന്ന ദിവസമാണ് ഹൻസിക സ്‌പെഷ്യൽ ഗിഫ്റ്റ് ഇരുവർക്കും നൽകിയത്.

ദിയയ്ക്കും അശ്വിനുമൊപ്പം തിരുവനന്തപുരത്തെ ലുലുമാളിൽ പോയാണ് ഹൻസി ഗിഫ്റ്റ് വാങ്ങി കൊടുക്കുന്നത്. ഇതിന്റെ വീഡിയോ ഹൻസിക തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. ദിയക്കും അശ്വിനും അവരുടെ ഇഷ്ടത്തിന് ഉള്ള ഡ്രസ് സെലക്ട് ചെയ്യാനാണ് ഹർസിക പറയുന്നത്. ഇരുവർക്കും വസ്‌ത്രങ്ങളാണ് ഹൻസിക വിവാഹ സമ്മാനമായി നൽകിയത്. അശ്വിന് ഷർട്ടും ദിയയ്ക്ക് ഗൗണുമാണ് വാങ്ങി കൊടുത്തത്.

അതേസമയം, വിവാഹ ശേഷം ദിശ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. 'രണ്ട് വർഷത്തെ പ്രണയമായിരുന്നു. എന്റെ കൂടെ പഠിച്ചതല്ല. പക്ഷേ എന്റെ ഗ്യാങ്ങിൽ ഉള്ളയാളായിരുന്നു. പണ്ടുമുതലേ പ്രൈവറ്റ് ആയി വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നെ ഇഷ്ടമുള്ളവരും എനിക്ക് ഇഷ്ടമുള്ളവരും മതിയെന്നായിരുന്നു. അതേപോലെ നടന്നു. ബ്യൂട്ടിഫുള്ളായിരുന്നു.'- ദിയ പറഞ്ഞു.

റിസപ്ഷൻ ഒന്നുമില്ലെന്ന് ദിയയുടെ സഹോദരിയും നടിയുമായ അഹാന വ്യക്തമാക്കി. ഹൽദി, സംഗീത്, വീവാഹം എന്നീ മൂന്ന് ചടങ്ങുകളാണ് ഉണ്ടായിരുന്നതെന്ന് അഹാന പറഞ്ഞു. ദിയയുടെ വരനായ അശ്വിൻ സോഫ്റ്റ്‌വെയർ എഞ്ചിനിയറാണ്. തിരുനൽവേലി സ്വദേശി കൂടിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: HANSIKA KRISHNA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY