SignIn
Kerala Kaumudi Online
Saturday, 16 May 2026 3.44 AM IST

മഹാകവി വെണ്ണിക്കുളം പുരസ്‌കാരം അമലിന്

amal

പത്തനംതിട്ട: പ്രവാസി സംസ്‌കൃതി അസോസിയേഷന്റെ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക പുരസ്‌കാരം അമലിന്റെ 'സാംസ സാംസ്‌കാരിക സർവാധിപതി' എന്ന നോവലിന് ലഭിച്ചു. 10001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 23ന് രാവിലെ 10.30ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ നൽകും. തിരുവനന്തപുരം പിരപ്പൻകോട് സ്വദേശിയാണ്അമൽ. കൽഹണൻ, വ്യസനസമുച്ചയം, ബംഗാളികലാപം തുടങ്ങിയ നോവലുകളും ചെറുകഥാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാഡമി യുവപുരസ്‌കാരം, ബഷീർ യുവപ്രതിഭാ പുരസ്‌കാരം, സിദ്ധാർത്ഥ പുരസ്‌കാരം, കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തിൽ ഡോ. ജോസ് പാറക്കടവിൽ, ബിജു ജേക്കബ് കൈതാരം, സാമുവേൽ പ്രക്കാനം എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA