തിരുവനന്തപുരം: ഈഴവ സമുദായത്തിന് അഞ്ച് മന്ത്രി സ്ഥാനം നൽകണമെന്ന് ഈഴവ മുന്നേറ്റ സമിതി ആവശ്യപ്പെട്ടു. ആർ.ശങ്കർ മുഖ്യമന്ത്രിയായി 62 വർഷം കഴിഞ്ഞിട്ടും ഈഴവ സമുദായത്തിലെ കോൺഗ്രസ് പ്രവർത്തകർ വിറകു വെട്ടുകാരും വെള്ളം കോരികളും മാത്രമായി മാറിയിരിക്കുകയാണ്. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ഈഴവ സമുദായത്തെ
യു. ഡി. എഫ്. പൂർണ്ണമായും അവഗണിക്കുകയാണ്.
ഈഴവ സമുദായത്തിൽപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്ക് പാർലമെന്റിലും , അസംബ്ലിയിലും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി,കോർപറേഷൻ തലങ്ങളിസലസും മത്സരിക്കാൻ അവസരം നൽകുന്നില്ല. ഈ അസംബ്ലി തിരഞ്ഞെടുപ്പിലും ഈഴവ സമുദായത്തെ കോൺഗ്രസ് അവഗണിച്ചതായി സമിതി യോഗം ആരോപിച്ചു. ഈഴവ മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് വക്കം മനോജ് അദ്ധ്യക്ഷത വഹിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |