SignIn
Kerala Kaumudi Online
Saturday, 16 May 2026 3.44 AM IST

ഇന്ധനവില വർദ്ധന ജനങ്ങളോടുള്ള കൊടിയ ദ്രോഹം: പിണറായി

തിരുവനന്തപുരം: ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണ്. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകിയില്ല. എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് കേന്ദ്രം വർദ്ധിപ്പിച്ചത്.

തെറ്റായ നയങ്ങൾ മൂലമുണ്ടായ പാചകവാതക ക്ഷാമവും വൻ വിലവർദ്ധനവും ജനജീവിതം ദുരിതത്തിലാക്കി. ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ, വീണ്ടും ഭാരം അടിച്ചേൽപ്പിക്കുകയാണ്. നിത്യോപയോഗ സാധനങ്ങളുടെ വിലയും ഗതാഗതച്ചെലവും വീണ്ടും കുതിച്ചുയരാൻ ഇത് ഇടയാക്കും. ദുരിതം കൂടുതൽ തൊഴിലാളികൾക്കും കർഷകർക്കും ഇടത്തരം കുടുംബങ്ങൾക്കുമാകും. കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന അന്യായ തീരുമാനം കേന്ദ്രം പിൻവലിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA