SignIn
Kerala Kaumudi Online
Thursday, 21 May 2026 5.35 AM IST

കെ - റെയിൽ പിൻവലിച്ചു; പിരളശേരിയിൽ ആഹ്‌ളാദ പ്രകടനം

34
കെ-റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് പിരളശ്ശേരിയിൽ ചെങ്ങന്നൂർ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനവും യോഗവും.

ചെങ്ങന്നൂർ: കെ - റെയിൽ സിൽവർ ലൈൻ വിരുദ്ധ പ്രക്ഷോഭത്തിന് നാന്ദി കുറിച്ച് ചെങ്ങന്നൂർ താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ പിരളശേരിയിൽ ആഹ്ലാദ പ്രകടനവും യോഗവും നടന്നു. സർക്കാറിന് അഭിവാദ്യമർപ്പിച്ച് നടന്ന യോഗം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് സമിതി ചെയർമാൻ ഫിലിപ്പ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ മധു ചെങ്ങന്നൂർ, കുളക്കുഴ മണ്ഡലം പ്രസിഡന്റ് പ്രവീൺ, എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജില്ലാ കമ്മിറ്റി അംഗം കെ.ബിമൽജി, മുൻ മണ്ഡലം പ്രസിഡന്റ് കെ.കെ. സജികുമാർ, ടി. കോശി, സിന്ധു ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL