
മല്ലപ്പള്ളി : ഇരുചക്രവാഹന യാത്രികർക്ക് ഇടയിലേക്ക് തെങ്ങു കടപുഴകി വീണ് വൻ അപകടം ഒഴിവായി. ചാലാപ്പള്ളി - കോട്ടാങ്ങൽ റോഡിൽ പെരുമ്പെട്ടി പഴയ ആശുപത്രിപ്പടി ജംഗ്ഷന് സമീപം ഇന്നലെ രാവിലെ 6.35 ന് ആയിരുന്നു അപകടം. കടപുഴകിയ തെങ്ങ് റോഡിന് എതിവശത്തുകൂടി പോകുന്ന വൈദ്യുതി ലൈനിന് മുകളിലേക്ക് പതിച്ചു. ഇതൊടെ വൈദ്യുതി നിലച്ചു. മുൻപിലും പിന്നിലുമായെത്തിയ ഇരുചക്രവാഹന യാത്രികർക്ക് ഇടയിലേക്കാണ് തേങ്ങു വീണത് . ഇതോടെ വാഹനങ്ങളുടെ നിയന്ത്രണം നഷ്‌ടപ്പെട്ടങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
