SignIn
Kerala Kaumudi Online
Thursday, 21 May 2026 4.09 PM IST

'ചായവില്പനക്കാരൻ നിങ്ങൾക്ക് മുന്നിൽ വന്നിരിക്കുന്നു'; റോമിലെ മോദിയുടെ സ്വയം വിശേഷണം വൈറൽ

modi

റോം: ഇറ്റലിയിലെ ഒരു പൊതുപരിപാടിയിൽ സ്വയം ചായ വില്പനക്കാരനെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റോമിലെ ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷൻ ഹെഡ്‌ക്വാർട്ടേഴ്‌സിൽ നടന്ന ചടങ്ങിലായിരുന്നു മോദിയുടെ പരാമർശം. അന്താരാഷ്ട്ര ചായ ദിന ആഘോഷപരിപാടികൾക്ക് മുന്നോടിയായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. താൻ 'ചായ് വാല' ആണെന്നുപറഞ്ഞ മോദി ഇന്ത്യയുടെ ചായ സംസ്‌കാരത്തെക്കുറിച്ചും സംസാരിച്ചു.

'നാളെ നിങ്ങൾ ചായ ദിനം ആഘോഷിക്കാൻ പോവുകയാണ്. ചായ ദിനം ആഘോഷിക്കാൻ ഒരു ദിവസം മുമ്പേതന്നെ നിങ്ങളുടെ ഇടയിൽ ഒരു "ചായ്-വാല" (ചായ വിൽപനക്കാരൻ) വന്നിരിക്കുന്നു. ഇന്ത്യയുടെ ചായ ഇനങ്ങൾ വിശാലമാണ്. ഇന്ത്യയുടെ ചായയുടെ ശക്തിയും മികച്ചതാണ്'- എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കയ്യടിയോടെയും പൊട്ടിച്ചിരിയോടെയുമാണ് മോദിയുടെ പരാമർശത്തെ കാണികൾ സ്വീകരിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രിക്ക് 2026ലെ അഗ്രികോള മെഡലും നൽകി ആദരിച്ചു.

'ഈ ആദരം എനിക്ക് മാത്രമുള്ളതല്ല. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് കർഷകർ, മത്സ്യത്തൊഴിലാളികൾ, കാർഷിക ശാസ്ത്രജ്ഞർ, മറ്റ് തൊഴിലാളികൾ എന്നിവർക്കുള്ളതാണ്. ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്കുള്ള ആദരവാണിത്'- പുരസ്‌‌കാരം സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

അ‌ഞ്ച് ദിവസത്തെ വിദേശ പര്യടനത്തിനുശേഷം പ്രധാനമന്ത്രി ഇന്ത്യയിൽ തിരിച്ചെത്തിയിരിക്കുകയാണ്. മേയ് 15ന് ആരംഭിച്ച പര്യടനത്തിനിടെ യുഎഇ, നെതർലാൻഡ്‌സ്, സ്വീഡൻ, നോർവേ, ഇറ്റലി എന്നീ രാജ്യങ്ങൾ മോദി സന്ദർശിച്ചു. ഈ രാജ്യങ്ങളുമായി നിരവധി കരാറുകളിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI, CHAI WALA, ROME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360