SignIn
Kerala Kaumudi Online
Friday, 15 May 2026 10.53 PM IST

ട്രെയിനിൽ അ‌ജ്ഞാതവസ്തു സ്‌പ്രേ ചെയ്തു; പത്ത് യാത്രക്കാർ ആശുപത്രിയിൽ

japan

ടോക്കിയോ: ട്രെയിനിൽ അജ്ഞാത വസ്തു സ്‌പ്രേ ചെയ്തതിനെത്തുടർന്ന് പത്ത് യാത്രക്കാർ ആശുപത്രിയിൽ. ജപ്പാനിലെ ടൊക്കായിഡോയിൽ ഇന്നലെയാണ് സംഭവം നടന്നത്. കനഗാവയിലെ ഒഡവാര സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ ഗുൻമയിലെ തകസാക്കിയിലേയ്ക്ക് പോവുകയായിരുന്നു. യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടർന്ന് ട്രെയിൻ കവസാക്കി സ്റ്റേഷനിൽ പിടിച്ചിട്ടു.

പെട്ടെന്ന് ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച യാത്രക്കാർക്ക് ചുമയും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. ട്രെയിനിൽ അ‌ജ്ഞാത വസ്തു തളിച്ചുവെന്നും യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യമുണ്ടായെന്നും വിവരം ലഭിച്ച അധികൃതർ താമസിയാതെ കവസാക്കിയിലെത്തുകയും യാത്രക്കാരെ ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് യോകോഹാമയ്ക്കും ഷിനഗാവ സ്റ്റേഷനുകൾക്കുമിടയിലുള്ള ടോക്കായിഡോ ലൈനിലെ സർവീസുകൾ നിർത്തിവച്ചു. എന്ത് വസ്തുവാണ് സ്‌പ്രേ ചെയ്തതെന്നും എത്രത്തോളം പേർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിയെന്നതും സംബന്ധിച്ച് സ്ഥിരീകരണമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS, JAPAN, JAPAN TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360