SignIn
Kerala Kaumudi Online
Friday, 15 May 2026 3.36 PM IST

പെട്രോൾ അടിച്ചതിന് പണം ചോദിച്ച പമ്പ് ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ചു,​ പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

case-diary

കണ്ണൂർ : പെട്രോൾ അടിച്ചതിന് പണം ചോദിച്ച ജീവനക്കാരനെ ബോണറ്റിലിരുത്തി കാറോടിച്ച പൊലീസുകാരനെതിരെ കേസ്. കണ്ണൂർ തളാപ്പിലെ ഭാരത് പെട്രോൾ പമ്പിലാണ് സംഭവം. കണ്ണൂർ എ.ആർ ക്യാമ്പിലെ ഡ്രൈവർ സന്തോഷാണ് അതിക്രമം കാട്ടിയത്. ഇയാൾക്കെതിരെ വധശ്രമം ചുമത്തിയാണ് കേസെടുത്തത്. സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടികൾ പൊലീസുകാരനെതിരെ ഉണ്ടാകുമെന്നാണ് വിവരം.

പെട്രോൾ അടിച്ച ശേഷം പണം മുഴുവൻ നൽകാതെ പോകാൻ ശ്രമിച്ച കാർ പമ്പ് ജീവനക്കാരൻ അനിൽ തടയാൻ ശ്രമിച്ചപ്പോഴായിരുന്നു പൊലീസുകാരന്റെ പരാക്രമം. പള്ളിക്കുളം സ്വദേശിയായ അനിലിനെയാണ് ബോണറ്റിലിരുത്തി കൊണ്ടുപോയത്. പെട്രോൾ അടിച്ചതിന്റെ പണം ചോദിച്ചപ്പോൾ അനിലിനെയും കൊണ്ട് കാർ ഏറെ ദൂരം മുന്നോട്ടുപോവുകയായിരുന്നു. 2100 രൂപയ്ക്ക് ഇന്ധനം അടിച്ചെന്നും 1900 നൽകി ഇതേയുള്ളൂവെന്നും പറഞ്ഞാണ് പൊലീസുകാരൻ വാഹനവുമായി പോയതെന്നും പമ്പ് ജീവനക്കാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY