
തിരുവനന്തപുരം: ലൈഫ് മിഷൻ കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്ന് പുറത്തിറങ്ങും. ഇന്നലെ സുപ്രീം കോടതി കർശന ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ജാമ്യം ലഭിച്ചതിന് ശേഷം ഉത്തരവ് കാക്കനാട് ജയിലിൽ എത്താതിരുന്നതിനാലാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാതെ പോയത്. നട്ടെല്ലിന്റെ ശസ്ത്രക്രിയക്കും, മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയ ആവശ്യമാണെന്ന എറണാകുളം മെഡിക്കൽ കോളേജിന്റെ റിപ്പോർട്ട് കോടതി പരിഗണിച്ചു.
വീടിന്റെയും, ചികിത്സ നടത്തുന്ന ആശുപത്രിയുടെയും പരിസരം വിട്ട് പുറത്തുപോകരുതെന്ന് ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് കർശന നിർദ്ദേശം നൽകി. അറസ്റ്റിലായി 169-ാം ദിവസമാണ് ജാമ്യം ലഭിച്ചത്. ലൈഫ് മിഷൻ കേസിൽ ഫെബ്രുവരി 14നാണ് എം.ശിവശങ്കറെ ഇ.ഡി അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |