
കൊച്ചി: രാജ്യത്ത് മാറ്റമുണ്ടാകാൻ ഭൂരിപക്ഷം വരുന്ന മദ്ധ്യവർഗത്തിന്റെ കാഴ്ച്ചപ്പാടുകൾ മാറണമെന്ന് കോഴിക്കോട് രാമകൃഷ്ണ മിഷൻ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹാനന്ദ പറഞ്ഞു. ചിന്മയ അമൃത് മഹോത്സവിന്റെ ഭാഗമായി ചിന്മയ വിശ്വവിദ്യാപീഠം കൽപ്പിത സർവകലാശാലയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വേദങ്ങളും ഉപനിഷത്തുകളും പഠിക്കാനും മറ്റുള്ളവർക്ക് പകർന്ന് നൽകാനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം. 2047 ആകുമ്പോഴെക്കും ലോകത്തിനുമുന്നിൽ ഭാരതം നിർണായക ശക്തിയായി മാറും. ഭാരതീയ പാരമ്പര്യത്തിൽ ഊന്നി ആത്മവിശ്വാസത്തോടെ വളർന്ന് വരുന്ന തലമുറയാണ് ആവശ്യമെന്നും പറഞ്ഞു.
കോയമ്പത്തൂരിലെ ചിന്മയ ഇന്റർനാഷണൽ റസിഡൻഷ്യൽ സ്‌കൂൾ റസിഡന്റ് ഡയറക്ടർ സ്വാമി അനുകൂലാനന്ദ, പ്രൊഫ.ഗണ്ടി എസ്. മൂർത്തി, ഡോ. ശകുന്തള നാഗ്പാൽ, സാഹന സിംഗ്, സ്വാമിനി സംപ്രതിഷ്ഠാനന്ദ, ഡോ. രാധാകൃഷ്ണൻ പിള്ള, ഡോ. നാഗരാജ് നീർച്ചൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഇന്ന് വൈകിട്ട് ഏഴിന് സമാപന സമ്മേളനം ചിന്മയ മിഷൻ സ്വാമി സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ചിന്മയ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മനോജ് കുമാർ അറോറ, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രസിഡന്റ് സ്വാമി അദ്വയാനന്ദ, ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ മുഖ്യ ആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
സ്വാമി ചിന്മയാനന്ദയുടെ ജീവിത മുഹൂർത്തങ്ങൾ കോർത്തിണക്കിയ ആട്ടക്കഥ ഇന്ന് അരങ്ങിലെത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |