തിരുവല്ല : വെള്ളപ്പൊക്കത്തെ തുടർന്ന് കോൺഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ സംസ്കാരം അയ്യനാവേലി പാലത്തിന്റെ അപ്രോച്ച് റോഡിൽ നടത്തി. ശ്വാസം മുട്ടലിനെ തുടർന്ന് മൂന്ന് ദിവസം മുമ്പ് മരിച്ച വേങ്ങൽ ചക്കുളത്തുകാവിൽ വീട്ടിൽ പി.സി. കുഞ്ഞുമോന്റെ (72) സംസ്കാര ചടങ്ങാണ് ഇന്നലെ ഉച്ചയോടെ ഇങ്ങനെ നടത്തിയത്. അപ്പർകുട്ടനാടിന്റെ ഭാഗമായ വേങ്ങലും സമീപ പ്രദേശങ്ങളും ദിവസങ്ങളായി വെള്ളപ്പൊക്ക കെടുതികളിലാണ്. കഴിഞ്ഞ വ്യാഴാഴ്ച ശ്വാസംമുട്ടൽ കടുത്തതോടെ വെള്ളത്തിൽ മുങ്ങിക്കിടന്ന പ്രദേശത്തുകൂടി ബന്ധുക്കൾ ഏറെ ബുദ്ധിമുട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെള്ളപ്പൊക്കം മാറുമെന്ന പ്രതീക്ഷയിൽ പുഷ്പഗിരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ ആംബുലൻസിൽ വേങ്ങലിൽ എത്തിച്ച മൃതദേഹം വള്ളത്തിലാണ് സംസ്കാര ചടങ്ങ് നടന്നയിടത്ത് കൊണ്ടുവന്നത്. പാലത്തിൽ പൊതുദർശനത്തിന് വച്ചശേഷം അപ്പ്രോച്ച് റോഡിൽ ഗ്യാസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ദഹനപ്പെട്ടിയുടെ സഹായത്തോടെ സംസ്കരിക്കുകയായിരുന്നു. ഹൃദയസംബന്ധമായ രോഗംമൂലം മകൻ സുനിൽകുമാർ രണ്ടാഴ്ച മുമ്പ് മരണമടഞ്ഞിരുന്നു. പെണ്ണമ്മയാണ് ഭാര്യ. മറ്റുമക്കൾ: സുരേഷ്, സുജാത. മരുമക്കൾ: സുമതി, ലിസി, രാജേഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |