
തിരുവനന്തപുരം: വേനൽമഴ കനക്കുന്നതോടൊപ്പം ഇക്കുറി കാലവർഷം നേരത്തേയെത്തുമെന്ന് സ്ഥിരീകരിച്ച് കാലാവസ്ഥാ വകുപ്പ്.തെക്കുപടിഞ്ഞാറൻ കാലവർഷം മേയ് 26ഓടെ കേരളത്തിലെത്തും. നാല് ദിവസം നേരത്തേയോ നാല് ദിവസം വൈകാനോ സാദ്ധ്യതയുണ്ട്.അടുത്ത 24 മണിക്കൂറിൽ തെക്കൻ ബംഗാൾ ഉൾക്കടൽ,ആൻഡമാൻ കടൽ,ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്തിയേക്കും.ശനിയാഴ്ച തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം ജില്ലകളിലും ഞായറാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |