SignIn
Kerala Kaumudi Online
Saturday, 16 May 2026 1.55 AM IST

യൂസഫലി കേച്ചേരി മഹാപ്രതിഭ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്

t

കൊല്ലം: യൂസഫലി കേച്ചേരി മ്യൂസിക് ഫൗണ്ടേഷന്റെ ഈ വർഷത്തെ യൂസഫലി കേച്ചേരി മഹാപ്രതിഭാ പുരസ്കാരം ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക്. മലയാള ചലച്ചിത്ര ഗാനാശാഖയ്ക്ക് ആറ് പതിറ്റാണ്ട് നൽകിയ അമൂല്യ സംഭാവനകളെ മുൻനിറുത്തിയാണിത്. നാളെ വൈകിട്ട് 5.30ന് കടപ്പാക്കട സ്പോർട്സ് ക്ളബ്ബ് ഹാളിൽ ചേരുന്ന യോഗത്തിൽ കവി വയലാ‌ർ ശരത്ചന്ദ്രവർമ്മ 50,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം സമർപ്പിക്കും. പിന്നണി ഗായിക ലതിക മുഖ്യാതിഥിയാകും. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, പി.കെ.അനിൽകുമാർ തുടങ്ങിയവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് എൽ.പി.സജി, രക്ഷാധികാരി കെ.ഹരികുമാർ, സെക്രട്ടറി വി.മനുരാജ്, ജോസ്‌പ്രകാശ്, താജുദ്ദീൻ, ഡൊമിനിക് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA