ആലപ്പുഴ: അസാപ് കേരള കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ചാത്തന്നൂർ, സ്മാൾ കാറ്റഗറി ഡ്രോൺ പൈലറ്റ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. അഞ്ചു ദിവസങ്ങളിലായാണ് പരിശീലനം.ഫോട്ടോഗ്രഫി,ഡിസാസ്റ്റർ മാനേജ്‌മെന്റ്,അഗ്രികൾച്ചർ ഫീൽഡ്,ഫിലിം ഇൻഡസ്ട്രി തുടങ്ങിയ മേഖലകളിൽ തൊഴിൽ സാദ്ധ്യതകൾ തേടുന്നവർക്ക് പ്രയോജനപ്പെടുന്ന കോഴ്സാണിത്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: 10ാം ക്ലാസ് പാസായിരിക്കണം. പ്രായം: 18 വയസ്സിനുമുകളിൽ. കോഴ്സ് ദൈർഘ്യം: 30 മണിക്കൂർ. വിശദ വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9495999721.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
