SignIn
Kerala Kaumudi Online
Thursday, 14 May 2026 5.50 PM IST

ഫ്ളാറ്റിൽ നിന്ന് മാലിന്യമൊഴുക്കൽ: പ്രതിഷേധം ശക്തമാക്കി നാട്ടുകാർ

jub
മാലിന്യപ്രശ്നത്തിൽ കെന്റ് ഫ്ലാറ്റിന് മുന്നിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ പഞ്ചായത്ത് അംഗം ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

കിഴക്കമ്പലം: ബ്രഹ്‌മപുരം കെന്റ് മഹൽ ഫ്ലാറ്റിൽനിന്നുള്ള മാലിന്യം റോഡിലേക്കും പരിസരത്തെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലേക്കും കടമ്പ്രയാറിലേക്കും ഒഴുക്കുന്നതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. പാടത്തിക്കര തുരുത്തിൽനിന്ന് ആരംഭിച്ച പ്രകടനം കെന്റ് ഫ്ലാറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ പഞ്ചായത്ത് അംഗം ജൂബിൾ ജോർജ് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ പത്ത് വർഷമായി ഫ്ലാറ്റിൽനിന്ന് മാലിന്യം റോഡിലേക്കും പരിസര പ്രദേശങ്ങളിലേക്കും ഒഴുക്കുകയാണെന്നും ഇതുമൂലം പരിസരത്തെ കിണറുകളും കടമ്പ്രയാറും മലിനമായിരിക്കുകയാണെന്നും ദുർഗന്ധം രൂക്ഷമാണെന്നും നാട്ടുകാർ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് നാട്ടുകാർ സമരത്തിനിറങ്ങിയത്.

പ്രതിഷേധ യോഗത്തിൽ സമരസമിതി കൺവീനർ എം.ബി. യൂനസ് അദ്ധ്യക്ഷനായി. ചെയർമാൻ ടി.എസ്. നവാസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എം. ജോയി, പുത്തൻകുരിശ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൈസൽ ജബ്ബാർ, ബിന്ദു പൗലോസ്, പി.എം. കരിം, എൻ.വി. വാസു, കെ.എ. അബ്ദുൽ ബഷീർ, സി.എം. നാസർ എന്നിവർ സംസാരിച്ചു.

Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL