SignIn
Kerala Kaumudi Online
Friday, 22 May 2026 3.44 AM IST

മുഖ്യമന്ത്രിയ്ക്ക് അഭിനന്ദനം

vj-lali

ചങ്ങനാശേരി : സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കാനും, സമരക്കാർക്ക് എതിരായുള്ള കേസുകൾ പിൻവലിക്കാനുമുള്ള സർക്കാർ തീരുമാനത്തിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി അഭിനന്ദനം അറിയിച്ചു. ജനകീയ സമിതി ജില്ലാ രക്ഷാധികാരി വി.ജെ ലാലി, ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ എന്നിവർ മുഖ്യമന്ത്രിയെ ഷാൾ അണിയിച്ചു. മജീദ് ഖാൻ, പി.എച്ച് അഷ്‌റഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. സമരക്കാർക്ക് സമര പന്തലിലെത്തി നൽകിയ വാഗ്ദാനം പാലിച്ചെന്നും ഇനിയും സമരപ്പന്തലിലെത്തുമെന്നും വി.ഡി സതീശൻ അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL