SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.38 AM IST

അംഗൻവാടിയിൽ എ.സി സ്ഥാപിച്ചു

Increase Font Size Decrease Font Size Print Page
ac

വേലൂർ : കൊടും ചൂടിൽ കുരുന്നുകൾക്ക് ആശ്വാസമേകാൻ അംഗൻവാടിയിൽ എ.സി സ്ഥാപിച്ചു. വേലൂർ പഞ്ചായത്തിലെ 19-ാം വാർഡിലുള്ള കുറുവന്നൂർ അംഗൻവാടിയിലാണ് പുതുതായി എ.സി സ്ഥാപിച്ചത്. എ.സിയുടെ ഉദ്ഘാടനം 19-ാം വാർഡ് മെമ്പർ എ.ജി. രഞ്ജീവ് നിർവഹിച്ചു. അംഗൻവാടി അദ്ധ്യാപിക പ്രസന്ന അദ്ധ്യക്ഷയായി. സരസ്വതി വിജയൻ ചടങ്ങിൽ മുഖ്യാതിഥിയായി. ആശവർക്കർ ഷീല, അംഗൻവാടി ഹെൽപ്പർ പ്രീതി തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികളും രക്ഷാകർത്താക്കളും നാട്ടുകാരുമടക്കം നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL