SignIn
Kerala Kaumudi Online
Friday, 15 May 2026 8.31 PM IST

കർമ്മസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു

നീലേശ്വരം: മാർക്കറ്റ് ജംഗ്ഷനിൽ മേൽപ്പാലത്തിലൂടെ കടന്നുപോയ വാഹനങ്ങൾ ആകാശപാതക്കായി സമരം നടത്തുന്ന കർമ്മ സമിതി പ്രവർത്തകർ തടഞ്ഞു. രണ്ടു ദിവസം മുമ്പ് സമരപന്തലിൽ എത്തിയ ദേശീയ പാതാ അതോറിറ്റി കൺസൾട്ടന്റ് മല്ലികാർജുന മേൽപ്പാലത്തിലൂടെ ഗതാഗതം കടത്തിവിടുമെന്ന് അറിയദച്ചിരുന്നു. എന്നാൽ ആകാശപാത അനുവദിച്ചുകിട്ടുന്നതുവരെ മേൽപ്പാലത്തിലൂടെ വാഹനം കടത്തിവിടാൻ അനുവദിക്കില്ലെന്ന് കർമ്മസമിതി നേതാക്കൾ മല്ലികാർജുനയോട് പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ ആകാശപാതക്കുവേണ്ടിയുള്ള നഗരസഭാ ജനകീയ കർമ്മസമിതിയുടെ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് നിരവധി വാഹനങ്ങൾ മേൽപ്പാലത്തിലൂടെ കടന്നുപോയത്. ഉടനെ നഗരസഭാ ചെയർമാൻ പി.പി മുഹമ്മദ് റാഫി, സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യാനെത്തിയ നീലേശ്വരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. രാജു എന്നിവരുടെ നേതൃത്വത്തിൽ കർമ്മ സമിതി പ്രവർത്തകർ ഗതാഗതം തടഞ്ഞു.

വൈസ് ചെയർപേഴ്‌സൺ പി. എം സന്ധ്യ, സ്റ്റാന്റിംഗ്കമ്മറ്റി ചെയർമാൻ എ.വി.സുരേന്ദ്രൻ, ഇ.ചന്ദ്രമതി, കൗൺസിലർമാരായ പി.വി സതീശൻ, ഇട്ടപ്പുറം പ്രദീപൻ, കെ പ്രകാശൻ, റഷീദ, സൗദ, ടി.പി.ബീന, വി. വി ജാനു, കർമ്മസമിതി നേതാക്കളായ കെ പി നസീർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ,സുരേഷ് പുതിയിടത്ത് , പി.ജി ഗംഗാധരൻ തുടങ്ങിയവരും ഗതാഗതം തടയാൻ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL