
ന്യൂഡൽഹി: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണ പ്രതിസന്ധി രൂക്ഷമായിരിക്കെ, ടി.വി.കെയും കോൺഗ്രസും
സുപ്രീകോടതിയെ സമീപിച്ചേക്കും. മുതിർന്ന അഭിഭാഷകരുമായി നേതാക്കൾ കൂടിയാലോചന നടത്തിയെന്നാണ് വിവരം. ഏറ്റവും വലിയ ഒറ്റകക്ഷിയെ ഗവർണർ ക്ഷണിക്കേണ്ടതാണെന്ന് ഇന്നലെ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്‌വി പ്രതികരിച്ചു. അപലപനീയമായ പെരുമാറ്റമാണ് ഗവർണർ രാജേന്ദ്ര ആർലേക്കറിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ആരോപിച്ചു. ഗവർണർമാർ ബി.ജെ.പിയുടെ ഏജന്റുമാരാണെന്ന് കപിൽ സിബൽ എം.പി കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |