
ന്യൂഡൽഹി: വാഹനാപകടത്തിൽ 100 ശതമാനം വൈകല്യമുണ്ടായ 14കാരന് 56 ലക്ഷം രൂപ നഷ്‌ടപരിഹാരം അനുവദിച്ച് സുപ്രീംകോടതി. രാജസ്ഥാൻ സ്വദേശി ഹൻസ്‌രാജിന്റെ ഹർജിയിലാണ് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, അതുൽ എസ്. ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഇടപെടൽ. 2016ലായിരുന്നു വാഹനാപകടം. ബൈക്കിൽ പിറകിലിരുന്ന് പോകവെ ട്രാക്‌ടറിൽ ഇടിക്കുകയായിരുന്നു. കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കേറ്റു. 203 ദിവസം ആശുപത്രിയിൽ കിടന്നു. മോട്ടോർ വാഹനാപകട നഷ്‌ടപരിഹാര ട്രൈബ്യൂണൽ 7.76 ലക്ഷം അനുവദിച്ചപ്പോൾ ഹൻസ്‌രാജ് രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചു. അവിടെ 12.17 ലക്ഷം മാത്രം വിധിച്ചപ്പോൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |