SignIn
Kerala Kaumudi Online
Saturday, 16 May 2026 9.23 PM IST

'നിൽക്കേണ്ടവർക്ക് നിൽക്കാം,​ അല്ലാത്തവർക്ക് പോകാം' തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ പ്രവർത്തകരോട് മമത ബാനർജി

mamata

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി നേരിട്ടതിന് പിന്നാലെ പാർട്ടിയെ പുനർനിർമ്മിക്കാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് മുൻമുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിലെ വസതിയിൽ നടന്ന പ്രവർത്തക യോഗത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. ഈ ഘട്ടത്തിൽ പാർട്ടി വിടാൻ നിൽക്കുന്നവർക്കുള്ള മുന്നറിയിപ്പും മമത നൽകി.

പാ​ർ​ട്ടി​ ​വി​ടാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​ങ്ങ​നെ​ ​ചെ​യ്യാം.​ ​മ​റ്റ് ​പാ​ർ​ട്ടി​ക​ളി​ലേ​ക്ക് ​പോ​കു​ന്ന​വ​ർ​ക്ക് ​പോ​കാം.​ ​അ​തി​നു​ള്ള​ ​സ്വാ​ത​ന്ത്ര്യം​ ​അ​വ​ർ​ക്കു​ണ്ട്.​ ​ആ​രെ​യും​ ​ത​ട​ഞ്ഞു​നി​റു​ത്തി​ല്ല.​ ​ഞാ​ൻ​ ​വീ​ണ്ടും​ ​പാ​ർ​ട്ടി​യെ​ ​മു​ന്നി​ലെ​ത്തി​ക്കും.​ ​ത​ക​രാ​റി​ലാ​യ​ ​പാ​ർ​ട്ടി​ ​ഓ​ഫീ​സു​ക​ൾ​ ​പു​ന​ർ​നി​ർ​മ്മി​ക്കും.​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സ് ​ഒ​രി​ക്ക​ലും​ ​ത​ല​കു​നി​ക്കി​ല്ലെന്നും ​മമത​ ​പ​റ​ഞ്ഞു.തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

​തൃ​ണ​മൂ​ൽ​ ​ഒ​രു​ ​കുടും​ബ​മാ​യി,​​​ ​ഒ​റ്റ​ക്കെ​ട്ടാ​യി​ ​നി​ൽ​ക്കു​ന്നു​വെ​ന്ന് ​മ​മ​ത​ ​ പിന്നീട് എക്സിലും കു​റി​ച്ചു.​ ​ശ​ക്ത​മാ​യി​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി​യ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​പ്ര​ശം​സി​ക്കുകയും ചെയ്തു.​ ​സ​ങ്ക​ൽ​പ്പി​ക്കാ​നാ​വാ​ത്ത​ ​അ​തി​ക്ര​മ​ങ്ങ​ളും​ ​നി​ര​ന്ത​ര​മാ​യ​ ​ഭീ​ഷ​ണി​ക​ളും​ ​നേ​രി​ട്ടി​ട്ടും​ ​അ​വ​ർ​ ​അ​തു​ല്യ​മാ​യ​ ​ധൈ​ര്യ​ത്തോ​ടെ​ ​പോ​രാ​ടി.​ ​ജ​ന​വി​ധി​യെ​ ​കൊ​ള്ള​യ​ടി​ക്കു​ന്ന​വ​രു​ടെ​ ​മു​ന്നി​ൽ​ ​ഞ​ങ്ങ​ൾ​ ​ഒ​രി​ക്ക​ലും​ ​ത​ല​കു​നി​ക്കി​ല്ല.​ ​സ​ത്യം​ ​വി​ജ​യി​ക്കു​മെ​ന്നും അവർ ​ ​കു​റി​ച്ചു.

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് തൃണമൂലിന് നേരിടേണ്ടി വന്നത്. ആകെയുള്ള 294 സീറ്റുകളിൽ ബി.ജെ.പി 207 സീറ്റുകാൾ നേടി ചരിത്ര വിജയം നേടി. 15 വർഷമായി ഭരണത്തിലിരുന്ന തൃണമൂലിന് 80 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. കൂടാതെ ഭവാനിപൂരിൽ ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെടുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, TRINAMOOL, MAMATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360