SignIn
Kerala Kaumudi Online
Tuesday, 12 May 2026 2.12 PM IST

എസ്ബിഐയുടെ ഈ എടിഎമ്മിൽ പോയാൽ പണം പിൻവലിക്കാനാകില്ല,​ പകരം ഹെയർകട്ട് ചെയ്യാം; വീഡിയോ വൈറൽ

Increase Font Size Decrease Font Size Print Page
sbi-atm

പാട്ന: ബീഹാറിലെ പാട്നയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കിയോസ്‌കിൽ തലമുടി വെട്ടുന്ന ബാർബറിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. കിയോസ്കിനു മുന്നിൽ എസ്ബിഐ എടിഎം എന്ന ബോർഡ് കാണാൻ സാധിക്കും എന്നാൽ അകത്ത് എടിഎം മെഷീനുപകരം ബാർബർ ഒരാൾക്ക് മുടിവെട്ടി കൊടുക്കുകയാണ്. ഇതോടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

വാസ്തവത്തിൽ എടിഎമ്മിൽ നിന്ന് ക്യാഷ് മെഷീൻ നീക്കം ചെയ്തതിനെ തുടർന്ന് എസ്ബിഐ തന്നെ സ്ഥലം വാടകയ്ക്ക് കൊടുക്കുകയായിരുന്നു. എന്നാൽ പുറത്തെ ബോർഡ് എടുത്തു മാറ്റിയില്ല. എടിഎം എന്ന ബോർഡ് കണ്ട് പണം പിൻവലിക്കാൻ വരുന്നവരെല്ലാം അതിനകത്തെ കസേരകളും ഉപകരണങ്ങളും കണ്ട് തിരിച്ചുപോകുന്നത് പതിവാകാൻ തുടങ്ങി. ഹെയർ സലൂണിനകത്ത് ബാർബർ മുടിവെട്ടുന്ന ദൃശ്യങ്ങൾക്കൊപ്പം പുറത്തെ എസ്ബിഐ എടിഎം എന്ന ബോർഡ് കൂടിയായപ്പോൾ വീഡിയോ വൈറലാവുകയായിരുന്നു. സംഭവമറിഞ്ഞ എസ്ബിഐ കടയുടെ മുന്നിലെ ബോർഡ് നീക്കം ചെയ്തു.

TAGS: SBI ATM, HAIRCUT VIDEO, SOCIAL MEDIA VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360