വടകര: പുത്തൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഐ.ടി. പരിചയ മേളകളിലും, കായിക മേളയിലും, കലോത്സവത്തിലും, വിദ്യാലയത്തിന്റെ അഭിമാന താരങ്ങളായ വിദ്യാർത്ഥികളെയും വിവിധ സ്കോളർഷിപ്പുകൾ നേടിയവരെയും പ്ലസ് വൺ പരീക്ഷയിൽ ഫുൾ എ + നേടിയ വിദ്യാർത്ഥികളെയും പി.ടി.എ യുടെ നേതൃത്യത്തിൽ അനുമോദിച്ചു.പ്രതിഭാ സംഗമം അഡ്വ.പി.സതീദേവി (സംസ്ഥാന വനിതാ കമ്മീഷൻ ചെയർപേഴ്സൺ) ഉദ്ഘാടനം ചെയ്തു. കെ.പി. ബിന്ദു (വടകര നഗരസഭ ചെയർപേഴ്സൺ) അദ്ധ്യക്ഷയായി. കെ.കെ വനജ , സിന്ധു പ്രേമൻ, കെ.നളിനാക്ഷൻ, ഹെലൻ ഫൈസന്ത് മെൻഡോസ്, കെ.കെ മനോജ് (പ്രിൻസിപ്പാൾ) വിനോദൻ വി.വി, ( കെ.ടി.മുരളിധരൻ, സുരേഷ് കുമാർ സി, അഫീഫ ഫർഹാന, എന്നിവർ പ്രസംഗിച്ചു. ജയപ്രകാശ്, സ്വാഗതവും അജിത്ത് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |