SignIn
Kerala Kaumudi Online
Thursday, 26 September 2024 3.52 AM IST

വേദി നിയന്ത്രിക്കുന്നത് വനിതകൾ

Increase Font Size Decrease Font Size Print Page
c

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം കലോത്സവത്തിലെ വേദികളുടെ നിയന്ത്രണം വനിതകൾക്ക്. യഥാസമയം മത്സരങ്ങൾ അരങ്ങേറുന്നതിനും നിർദേശങ്ങൾ നൽകുന്നതിനുമെല്ലാം സർവകലാശാലാ ജീവനക്കാരും അദ്ധ്യാപകരുമടങ്ങുന്ന വനിതകളാണ് മുന്നിലുള്ളത്. പ്രധാന വേദിയായ സെമിനാർ കോംപ്ലക്സിൽ (പെരിയാർ) ബി.എ. വിഭാഗം സെക് ഷൻ ഓഫീസർ രശ്മി രാമചന്ദ്രനും തൊട്ടടുത്ത് തന്നെയുള്ള കബനിയിൽ വിദൂരവിഭാഗം അസി. പ്രൊഫസർ പി.ടി. റിജിലയുമാണ് മാനേജർമാർ. കബനിയിൽ എല്ലാ ഓഫീഷ്യലുകളും വനിതകളാണ്. ഓഡിറ്റോറയത്തിലെ (നിള) വേദി സുവേഗ സെക്ഷൻ ഓഫീസർ കെ. നുസൈബ ബായിയും സംഘവുമാണ് നിയന്ത്രിക്കുന്നത്. പരാതി രഹിതമായി മത്സരങ്ങൾ നടത്താൻ വിദ്യാർത്ഥികളും അദ്ധ്യാപകരും സഹായിക്കുന്നതായി ഇവർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.