കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബി.ജെ.പി പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി.കിഡ്സൻ കോർണറിൽ ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാദ്ധ്യക്ഷൻ ഹരിദാസ് പൊക്കിണാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ വി.കെ.ജയൻ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ജുബിൻ ബാലകൃഷ്ണൻ,സതീഷ് പാറന്നൂർ,കെ.ഷൈബു, പ്രവീൺ തളിയിൽ,സി.പി. മണികണ്ഠൻ, ഷിംജീഷ് പാറപ്പുറം, ലീന അനിൽ, എൻ.ജഗന്നാഥൻ എന്നിവർ നേതൃത്വം നൽകി.
സംസ്ഥാന ബഡ്ജറ്റ് ജനദ്രോഹ ബഡ്ജറ്റാണെന്ന് ആരോപിച്ച് പ്രതിപക്ഷ സംഘടനകളുടെ വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ് മുക്കത്ത് പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് നിഷാദ് നീലേശ്വരം, ജുനൈദ് പാണ്ടികശാല,മുന്ദിർ സി.എം ആർ, ലറിൻ മുക്കം, സുഭാഷ് മണാശ്ശേരി, ജലീൽ,സഫ്നാസ് ശാമിൽ എന്നിവർ നേതൃത്വം നൽകി.ധനമന്ത്രി അവതരിപ്പിച്ച ബഡ്ജറ്റ് സാധാരണക്കാരന്റെ പോക്കറ്റടിക്കുന്ന ബഡ്ജറ്റാണെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം.റഹ്മത്തുല്ല, ജന.സെക്രട്ടറി യു.പോക്കർ എന്നിവർ പറഞ്ഞു.
സംസ്ഥാന ബഡ്ജറ്റ് സർവീസ് , അദ്ധ്യാപക മേഖലയെ പൂർണമായി അവഗണിച്ചതായി എൻ.ജി.ഒ അസോസിയേഷൻ ആരോപിച്ചു. കോഴിക്കോട് ജി.എസ്.ടി ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി ഉദ്ഘാടനം ചെയ്തു. സിറ്റി ബ്രാഞ്ച് പ്രസിഡന്റ് കെ.പി.സുജിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സന്തോഷ് കുനിയിൽ , യു.ജി ജ്യോതിസ്, ആർ.റെജി എന്നിവർ സംസാരിച്ചു. പ്രകടനത്തിന് രഞ്ജിത്ത് കുന്നത്ത്, വി.പ്രേമൻ, പി.നിസാർ, വിനേഷ് തലയ്ക്കൽ, വി.കെ.പ്രമേഷ്, ജയഗോപിനാഥ് എന്നിവർ നേതൃത്വം കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |