SignIn
Kerala Kaumudi Online
Thursday, 19 September 2024 6.08 AM IST

കേരള ഡെമോക്രാറ്റിക് പാർട്ടിക്ക് അംഗീകാരം.

Increase Font Size Decrease Font Size Print Page
kappan

കോട്ടയം . മാണി സി കാപ്പൻ എം എൽ എയെ പിന്തുണയ്ക്കുന്നവർ രൂപീകരിച്ച കേരള ഡെമോക്രാറ്റിക് പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പാലായിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് കാപ്പൻ എൻ സി കെ രൂപീകരിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചില്ല. തുടർന്ന് യു ഡി എഫ് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. തുടർന്നാണ് ഒപ്പമുള്ളവർ കേരള ഡെമോക്രാറ്റിക് പാർട്ടിക്ക് രൂപം കൊടുത്തത്. കൂറുമാറ്റ പ്രശ്നമുള്ളതിനാൽ കാപ്പന് ഇപ്പോൾ പാർട്ടിയിൽ ചേരാൻ കഴിയില്ല.

പാർട്ടിയ്ക്ക് 14 ജില്ലാ കമ്മിറ്റികളും 109 നിയോജകമണ്ഡലം കമ്മിറ്റികളും പോഷക സംഘടനകളും നിലവിലുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് സലീം പി മാത്യു. സംഘടനാ ചുമതലയുള്ള സംസ്ഥാന സെക്രട്ടറി സാജു എം ഫിലിപ്പ്, വൈസ് പ്രസിഡന്റ് കടകംപിള്ളി സുകു, ജില്ലാ പ്രസിഡന്റ് നീണ്ടൂർ പ്രകാശ്, പ്രദീപ് കരുണാകര പിള്ള, ജിജി പൂന്തല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.