കാസർകോട്: ബ്രഡ് മേക്കറിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന ഒരു കിലോ 300 ഗ്രാം സ്വർണവുമായി ചെങ്കള സ്വദേശി കാസർകോട് കസ്റ്റംസിന്റെ പിടിയിലായി. ചെങ്കള സിറ്റിസൺ നഗറിലെ മുഹമ്മദ് ഫായിസിനെ (33)യാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. പിടികൂടിയ സ്വർണ്ണത്തിന് 76 ലക്ഷം രൂപ വിലവരും.
ദുബായിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ മുഹമ്മദ് ഫായിസ് കസ്റ്റംസ് ക്ലീയറൻസ് കഴിഞ്ഞു പുറത്തിറങ്ങി റെയിൽവെ സ്റ്റേഷനിലെത്തി ഏറനാട് എക്സ്പ്രസിൽ വരികയായിരുന്നു. കാസർകോട് കസ്റ്റംസ് സൂപ്രണ്ട് പി.പി രാജീവന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കാസർകോട് റെയിൽവെ സ്റ്റേഷനിലെത്തി ഫായിസിനെ പരിശോധിച്ചപ്പോൾ ബ്രഡ് മേക്കറിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി. തുടർന്ന് ഫായിസിനെ പുലിക്കുന്നിലുള്ള കാസർകോട് കസ്റ്റംസ് ഓഫീസിൽ എത്തിച്ചു നടപടികൾ പൂർത്തിയാക്കി. കസ്റ്റംസ് ഹെഡ് ഹവിൽദാർമാരായ കെ. ചന്ദ്രശേഖര, കെ. അനന്ത, എം. വിശ്വനാഥ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |