വടകര: വ്യാപാരി വ്യവസായി ഏകോപന സമതി മുൻ സംസ്ഥാന അദ്ധ്യക്ഷൻ ടി.നസിറുദ്ദീന്റെ ഫോട്ടോ കൊപ്ര ഭവനിൽ അനാച്ഛാദനം ചെയ്യും. 9 ന് അദ്ദേഹത്തിന്റെ ചരമദിനം സമുചിതമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ഫോട്ടോ അനാഛാദനം ചെയ്യുന്നത്. വടകര കൊപ്രാഭവനിൽ ചേർന്ന യോഗത്തിൽ വ്യാപാരികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം പ്രൊഡ്യൂസ് മർച്ചന്റസ് അസോസിയേഷൻ പ്രസിഡന്റ് രാമചന്ദ്രൻ വരപ്രത്ത് നിർവഹിച്ചു , ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗം ടി.ഐ നാസർ വ്യാപാരികൾക്കുള്ള ക്ഷേമപദ്ധതിയായ ആശ്വാസ് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. യോഗത്തിൽ പ്രഭാത് ചന്ദ്രൻ, കെ.പി.സലീം, ആർ.കെ.സുരേഷ് ബാബു,, ജെ.കീർത്തി കുമാർ, മസാഹിർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |