SignIn
Kerala Kaumudi Online
Saturday, 20 April 2024 2.01 AM IST

എരിപുരം ക്രിക്കറ്റ് ക്ലബ്ബിനു 9 റൺസ് വിജയം

cricket

തലശ്ശേരി കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂർ ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് മൽസരത്തിൽ പഴയങ്ങാടി എരിപുരം ക്രിക്കറ്റ് ക്ലബ് തലശ്ശേരി കോസ്‌മോസ് ക്രിക്കറ്റ് ക്ലബ്ബിനെ 9 റൺസിനു പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത എരിപുരം ക്രിക്കറ്റ് ക്ലബ്ബ് 44.1 ഓവറിൽ 173 റൺസിനു എല്ലാവരും പുറത്തായി. എം വിനൂപ് 65 റൺസും ടി പി ഷിജിൻ 20 റൺസുമെടുത്തു. കോസ്‌മോസിനു വേണ്ടി കെ ടി പി ഷാമോയി 29 റൺസിനും കെ പി അജീബ് 34 റൺസിനും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.മറുപടിയായി കോസ്‌മോസ് ക്രിക്കറ്റ് ക്ലബ്ബ് 36 ഓവറിൽ 164 റൺസിനു എല്ലാവരും പുറത്തായി. സി ഷഹീദ് അഹമ്മദ് 95 റൺസെടുത്തു. എരിപുരത്തിനു വേണ്ടി ടി.നമിത്ത് 21 റൺസിനു മൂന്ന് വിക്കറ്റും ഷരീഫ് 40 റൺസിനു 2 വിക്കറ്റുകളും കരസ്ഥമാക്കി. എരിപുരം ക്രിക്കറ്റ് ക്ലബ് താരം എം വിനൂപിനെ മാൻ ഓഫ് ദി മാച്ച് ആയി തെരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.