SignIn
Kerala Kaumudi Online
Friday, 26 April 2024 3.29 PM IST

ഗുരുതി മണ്ഡപ സമർപ്പണം

guruthy-mandapam
മാന്നാർ പൊതുവൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ ഗുരുതി മണ്ഡപത്തിന്റെ സമർപ്പണം ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി സ്വാമി ശിവബോധാനന്ദ നിർവഹിക്കുന്നു

മാന്നാർ: പൊതുവൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ഗുരുതി മണ്ഡപത്തിന്റെ സമർപ്പണം ശ്രീനാരായണ വിശ്വധർമ്മ മഠം മഠാധിപതി സ്വാമി ശിവബോധാനന്ദ നിർവഹിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.ബി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, തേവരിക്കൽ ശ്രീമഹാദേവർക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് എച്ച്.അരുൺ, ചണ്ണയിൽകാവ് കാര്യദർശി ബാലകൃഷ്ണൻ, രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു. ക്ഷേത്രം മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി വടവാവേലൂർ ഇല്ലം അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി ശങ്കർലാൽ സ്വാഗതവും ട്രഷറർ ദിലീപ് നന്ദിയും പറഞ്ഞു. തുടർന്ന് ഉത്സവത്തിന്റെ തൃക്കൊടിയേറ്റ് മേൽശാന്തി നിർവഹിച്ചു. ഭക്തർ ദേവിക്ക് പൊങ്കാല സമർപ്പിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.