SignIn
Kerala Kaumudi Online
Thursday, 28 March 2024 5.13 PM IST

നഗരസഭയിൽ ജ്യോതിർഗമയ പദ്ധതി ഉദ്ഘാടനം

photo
കരുനാഗപ്പള്ളി നഗരസഭയുടെ മെറിറ്റ് അവാർഡ് വിതരണം ചലച്ചിത്ര താരം സുധീർ കരമന ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : നവോത്ഥാന നായകനായിരുന്ന സി.എസ്.സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണയ്ക്കായി കരുനാഗപ്പള്ളി നഗരസഭ ഏർപ്പെടുത്തിയ മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. 'ജ്യോതിർഗമയ 2023 'എന്ന പേരിൽ കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടന്ന ചടങ്ങ് ചലച്ചിത്രതാരം സുധീർ കരമന ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അദ്ധ്യക്ഷനായി. നഗരസഭ പരിധിയിലെ പൊതുവിദ്യാലയങ്ങളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ 397 കുട്ടികളെയും 9 സ്കൂളുകളെയും ചടങ്ങിൽ ആദരിച്ചു. വൈസ് ചെയർപേഴ്സൺ സുനിമോൾ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എൽ.ശ്രീലത, എം.ശോഭന, പടിപ്പുര ലത്തീഫ് ,നഗരസഭാ സെക്രട്ടറി എ.ഫൈസൽ, സൂപ്രണ്ട് വിനോദ്, നഗരസഭ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.