ഇംഫാൽ : ഐ-ലീഗ് ഫുട്ബാളിൽ ഇന്ന് ഗോകുലം കേരള എഫ്സി നെറോക്ക എഫ്സിയെ നേരിടും. മണിപ്പൂരിലെ ഇംഫാൽ ഖുമാൻ ലാംപാക് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരം യൂറോസ്പോർട്സ്, 24 ന്യൂസ്, ഡി ഡി സ്പോർട്സ് എന്നീ ചാനലുകളിൽ വൈകുനേരം 4:30 മുതൽ തത്സമയം ഉണ്ടായിരിക്കും.
സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ഗോകുലം. 11 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള ശ്രീനിധി ഡെക്കാനാണ് ഒന്നാം സ്ഥാനത്ത്. 30 പോയിന്റുമായി റൗണ്ട്ഗ്ളാസ് പഞ്ചാബ് രണ്ടാമതുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തിന് ഇനിയുള്ള വിജയിച്ചാലേ കിരീടം നിലനിറുത്താനുള്ള സാദ്ധ്യത തെളിയൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |