ന്യൂഡൽഹി: ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ അദ്ധ്യക്ഷനായി ഉഭയഭാനു ചിബിനെ നിയമിച്ചു.
എൻ.എസ്.യു.ഐയിലൂടെ ശ്രദ്ധേയനായ ഉദയ ഭാനു നിലവിൽ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ്. ജമ്മുകാശ്മീർ എൻ.എസ്.യു.ഐ അദ്ധ്യക്ഷനായിരുന്നു. പൂനെ യൂണിവേഴ്സിറ്റിയിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും ഹിമാചൽ പ്രദേശിലെ അർണി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും നേടിയിട്ടുണ്ട്. കോൺഗ്രസ് നേതാക്കളായ ഹരി സിംഗ് ചിബിന്റെയും രജനി ബാലയുടെയും മകനായ ഉഭയഭാനു ജമ്മുകാശ്മീരിലെ പാലൂര സ്വദേശിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികാ കമ്മിറ്റിയിൽ അംഗമായിരുന്നു. 2019 ജൂലായ് മുതൽ ബി.വി. ശ്രീനിവാസനാണ് യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായിരുന്നത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 30ഓളം നേതാക്കളെ അഭിമുഖം നടത്തിയാണ് ഉദയ ഭാനുവിനെ തിരഞ്ഞെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് നിയമനം എന്നത് ശ്രദ്ധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |