തിരുവനന്തപുരം: പതിനൊന്നാം ശമ്പളപരിഷ്കരണം ബിവറേജസ് കോർപ്പറേഷനിൽ നടത്താത്തതിൽ പ്രതിഷേധിച്ചും പൊതുമേഖലാ സ്ഥാപനങ്ങളുടെ ശമ്പള ഘടന ഏകീകരിക്കാൻ രൂപീകരിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ( സി.ഐ.ടി.യു) സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. മാർച്ചിന്റെ ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ നിർവഹിച്ചു. എസ്. ഭക്തികുമാർ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.ജയൻ ബാബു, യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്. അരുൺ, എസ്.അശ്വതി, വി.ബാലകൃഷ്ണൻ, മറ്റ് സംസ്ഥാന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |