തിരുവനന്തപുരം: നവോത്ഥാന നായകൻ ശ്രീ അയ്യാവൈകുണ്ഠരുടെ സ്‌മൃതിമന്ദിര നിർമ്മാണത്തിന് ബഡ്‌ജറ്റിൽ തുക വകയിരുത്താത്തതിൽ നാടാർ സർവീസ് ഫോറം പ്രതിഷേധിച്ചു. നവോത്ഥാനചിന്തകൾക്ക് വീണ്ടും പ്രസക്തിയേറിയ കാലത്ത് ഇത് അനുചിതമാണെന്നും സർക്കാർ പരിഹാര നടപടികളെടുക്കണമെന്നും പ്രസിഡന്റ് കാഞ്ഞിരംകുളം സുദർശന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഫോറം സംസ്ഥാന സമിതി പറഞ്ഞു. ജനറൽ സെക്രട്ടറി സുനിൽ നാടാർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |