തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ബി.ടെക് ആറാം സെമസ്റ്റർ റഗുലർ (2019 സ്കീം),ബി.ടെക് ആറാം സെമസ്റ്റർ ഒാണേഴ്സ്
എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലങ്ങൾ വെബ്സൈറ്റിൽ.ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനും ഫെബ്രുവരി 20വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകർപ്പിന് 525രൂപയും പുനർമൂല്യനിർണയത്തിനുള്ള ഫീസ് 630രൂപയുമാണ്.
പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു
2023 ഫെബ്രുവരി മുതൽ 2023 മാർച്ച് വരെ നടക്കുന്ന ഓഡ് സെമസ്റ്റർ ബി. ടെക്,ബി.ആർക്ക്,എം.ടെക്,എം.ആർക്ക്,എം.പ്ലാൻ പ്രോഗ്രാമുകളുടെ പരീക്ഷകൾ 25 മുതൽ ആരംഭിക്കും. വിശദമായ പരീക്ഷാ കലണ്ടർ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്നാം സെമസ്റ്റർ എം.ടെക് റെഗുലർ പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.
പി.എച്ച്.ഡി പരീക്ഷ രജിസ്ട്രേഷൻ
പി.എച്ച്.ഡി ഓഡ് സെമസ്റ്റർ പരീക്ഷയ്ക്കുള്ള (എം.ടെക് പുതിയ സ്കീം) പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു.നാളെ വരെ രജിസ്ട്രേഷൻ നടത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |