തീരുമാനം ഹോളിക്ക് ശേഷം
ന്യൂഡൽഹി:ഹോളിക്ക് ശേഷം കേന്ദ്രസർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 26,000 രൂപയായി വർദ്ധിപ്പിക്കാൻ നീക്കം. ഏഴാം ശമ്പള കമ്മീഷൻ ശുപാർശ പ്രകാരമാണിത്. മാർച്ച് 8 ന് ആണ് ഹോളി. അതിന് ശേഷം ഫിറ്റ്മെന്റ് ഫാക്ടർ വർദ്ധനയും തീരുമാനിച്ചേക്കും.
ഇപ്പോൾ പൊതു ഫിറ്റ്മെന്റ് ഘടകം 2.57 ശതമാനമാണ്. 4200 ഗ്രേഡ് പേയിൽ അടിസ്ഥാന ശമ്പളം 15,500 രൂപയാണെങ്കിൽ മൊത്തം ശമ്പളം 39,835 രൂപ (15,500 x 2.57) ആവും. ഫിറ്റ്മെന്റ് ഘടകം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി യോഗങ്ങൾ നടന്നിട്ടുണ്ട്. 2024 ന് മുമ്പ് ഇത് നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാർ കുറെക്കാലമായി ഫിറ്റ്മെന്റ് ഫാക്ടർ 3.68 ആയി ഉയർത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. 2023 മാർച്ചിൽ സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. വീട്ട് വാടക അലവൻസ് ധനമന്ത്രാലയം പുതുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |