കൂത്തുപറമ്പ്: ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന കൂത്തുപറമ്പ് ഫ്ലവർ ഷോ - 2023നുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. കൂത്തുപറമ്പ് അഗ്രി ഹോർട്ടി സൊസൈറ്റിയുടെ ഇരുപത്തിമൂന്നാമത് സസ്യ - പുഷ്പ- ഫല പ്രദർശനമാണ് നഗരസഭ സ്റ്റേഡിയം ഗ്രൗണ്ടിൽ സജ്ജമാക്കുന്നത്. നാളെ കാലത്ത് 11ന് നഗരസഭാ അദ്ധ്യക്ഷ വി.സുജാത പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. കണ്ണൂർ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.പി. ശൈലജ മുഖ്യാതിഥിയാവും. ഫെബ്രുവരി 14വരെ നീളുന്ന പുഷ്പോത്സവത്തിൽ സ്വദേശിയും വിദേശികളുമായ നൂറുകണക്കിന് വൈവിധ്യമാർന്ന അലങ്കാര ചെടികളും പൂച്ചെടികളുമാണ് പ്രദർശനത്തിനായി സജ്ജീകരിച്ചിട്ടുള്ളത്. ജർബേറ, ഓർക്കിഡ്, ആഗ്ലോണിമ, കോളിയസ്, ബോൺസായ് തുടങ്ങി നിരവധി ചെടികൾ പ്രദർശനത്തിൽ സജ്ജമാക്കും. സൊസൈറ്റി പ്രസിഡന്റ് ഇ. രാഘവൻ, ജന.സെക്രട്ടറി ഇ.ദാമോദരൻ, സെക്രട്ടറി പി.രാഘവൻ, ട്രഷറർ സി ബാലൻ വൈദ്യർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |