നരിക്കുനി: ജനങ്ങളുടെ ഉത്സവമാക്കിയെടുത്ത നരിക്കുനി ഫെസ്റ്റ് രണ്ടാം ദിനം ജനപങ്കാളിത്തത്തോടുകൂടി മുന്നേറുന്നു ,ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പി.കെ മിനി (പഞ്ചായത്ത് വൈസ് പ്രസിഡന്റ് ) അദ്ധ്യക്ഷത വഹിച്ചു. നരിക്കുനി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് മനോജ് മുഖ്യാതിഥിയായിരുന്നു. ടി.രാജു സ്വാഗതവും , സുധീഷ് നന്ദിയും പറഞ്ഞു.വടക്കൻസ് കണ്ണൂർ അവതരിപ്പിച്ച നാടൻ കലാ നൃത്തസംഗീത സന്ധ്യ മാമാങ്കം 2023 അരങ്ങേറി. വിപുലമായ അക്വേറിയവും കാണികൾക്കായി ഒരുങ്ങി.വാണിജ്യപ്രദർശനങ്ങളും പവലിയനിൽ ഉണ്ടാകും. പരിപാടിയുടെ വിജയിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുന്ന നരിക്കുനി ഫെസ്റ്റ് വ്യാപാര മേഖലക്കും പുത്തനുണർവേകും. ഫെബ്രുവരി 22ന് സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |