അമ്പലപ്പുഴ: നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിൽ കാറും, കാറിന് പിന്നിൽ ബുള്ളറ്റുമിടിച്ച് 3 പേർക്ക് പരിക്കേറ്റു.കാർ യാത്രക്കാരൻ കരുവാറ്റ റഹ്മാനിയ മൻസിൽ റിയാസ് (33), ബൈക്ക് യാത്രക്കാരായ അമ്പലപ്പുഴ കുന്നേൽ നിഖിൽ, മീനു ദാസ് എന്നിവർക്കാണ് പരിക്കേറ്റത്.ദേശീയ പാതയിൽ വണ്ടാനം ശാസ്താ ക്ഷേത്രത്തിന് മുന്നിൽ തിങ്കളാഴ്ച്ച രാവിലെ 7 ഓടെയായിരുന്നു അപകടം.ആലപ്പുഴയിലേക്ക് പോകാൻ ക്ഷേത്രത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന ശ്രീ പാർവതി എന്ന സ്വകാര്യ ബസിന് പിന്നിൽ നിയന്ത്രണംതെറ്റിയ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായി തകർന്നു .പരിക്കേറ്റ 3 പേരെയും ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |