കൊച്ചി: ഭക്ഷ്യസംസ്‌കരണ, പാക്കേജിംഗ് മേഖലകൾക്കായുള്ള പ്രദർശനമായ ഫുഡ്‌ടെക് കേരള 9, 10, 11 തീയതികളിൽ കലൂരിലെ റിന ഇവന്റ് സെന്ററിൽ നടക്കും. ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങൾ, പാക്കേജിംഗ് ഉപകരണങ്ങൾ, ഭക്ഷ്യോത്പന്നച്ചേരുവകൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ മേഖലകളിലെ 60ലേറെ സ്ഥാപനങ്ങൾ പങ്കെടുക്കും. കേരളാ ബ്യൂറോ ഒഫ് ഇൻഡസ്ട്രിയൽ പ്രൊമോഷൻ (കെ-ബിപ്), സിഫ്റ്റ്, ബിസ്, ഫിക്കി കേരള തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രദർശനം. കെ-ബിപ് ഒരുക്കുന്ന 20 ചെറുകിട, ഇടത്തരം സംരംഭങ്ങളും ദേശീയസ്ഥാപനങ്ങളും ഭക്ഷ്യോത്പന്ന കമ്പനികളും വിദഗ്ദ്ധരും പ്രദർശനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |